റിയാദ്: ഭിക്ഷാടനം നടത്തിയ യുവതികളെയടക്കം 13 പേരെ റിയാദിൽ പോലീസ് പിടികൂടി. രണ്ട് വിദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് റിയാദ് പോലീസ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. സുഡാൻ, പാകിസ്ഥാൻ പൗരന്മാരാണ് അറസ്റ്റിലായ വിദേശികൾ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവരിൽ നിന്ന് വൻ തുകയും നിരവധി മൊബൈൽ ഫോണുകളും വ്യാജ രേഖകളും കണ്ടെടുത്തു. 56,000 റിയാൽ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത തുക. കൂടാതെ, വിവിധ വിദേശ കറൻസികളും വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും പിടികൂടിയവയിൽ ഉൾപ്പെടും.
സുഡാനീസ്, പാകിസ്ഥാൻ പൗരന്മാരിൽ നിന്നുള്ള 4 വിദേശികൾ ഒരു പള്ളിയിൽ ഭിക്ഷാടനം ചെയ്യുന്നതിനിടെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യാൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഇറങ്ങി ഓടിയെങ്കിലും പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു. രാജ്യത്ത് യാചന നിരോധന നിയമം പ്രാബല്യത്തിൽ വന്നതോടെ കർശന നടപടികൾ ഏതാനും ദിവസങ്ങളായി തുടരുകയാണ്. ഇതിനകം ആയിരക്കണക്കിന് പേരെയാണ് അറസ്റ്റ് ചെയ്തത്.
വീഡിയോ👇




