മദീന: സഊദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച് വിശുദ്ധ റൗദയിൽ പ്രാർത്ഥന നടത്തി. പ്രവാചക ഖബരിടത്തിനരികെയെത്തി സന്ദർശനം നടത്തി പ്രവാചകനും അനുജരന്മാർക്കും സലാം ചൊല്ലുകയും ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെയെത്തിയ കിരീടാവകാശിയെ പ്രവാചക മസ്ജിദിന്റെ കാര്യങ്ങളുടെ അസിസ്റ്റന്റ് പ്രസിഡന്റ് ശൈഖ് ഡോ: മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖുദൈരിയും പ്രവാചകന്റെ മസ്ജിദിലെ ഇമാമുമാരും മുഅദ്ദിൻമാരും ചേർന്ന് സ്വീകരിച്ചു.
മദീന പ്രവിശ്യാ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഉപ ഗവർണർ പ്രിൻസ് സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ എന്നിവരും കിരീടാവകാശിയെ അനുഗമിച്ചു.
നാഷനൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, റോയൽ കോർട്ടിലെ മുതിർന്ന പണ്ഡിത ഉപദേഷ്ടാവ് ഷെയ്ഖ് സഅദ് അൽ ശത്രി, വാണിജ്യ മന്ത്രിയും ഇൻഫർമേഷൻ ഇൻ ചാർജ് ഡോ: മാജിദ് അൽ-ഖസബി, ഹജ്ജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബിഅ എന്നിവരും കൂടെ ഉണ്ടായിരുന്നു.
കിരീടാവകാശി മദീനയിലെ ഖുബ മസ്ജിദിലെത്തി രണ്ട് റക്അത്ത് നമസ്കരിച്ചു, മദീനയിലെ ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ശൈഖ് വജീബ് ബിൻ അലി, ഖുബാ മസ്ജിദിന്റെ ഇമാമും പ്രഭാഷകനുമായ അൽ ഒതൈബി, ശൈഖ് ഇബ്രാഹിം അബ്ദുൽ അസീസ് അൽ ജുഹാനി, ഖുബ മസ്ജിദിന്റെ മുഖ്യ മുഅസ്സിൻ ഷെയ്ഖ് അഹമ്മദ് ഹസൻ ബുഖാരി എന്നിവർ കിരീടവകാശിയെ സ്വീകരിച്ചു.











