റിയാദിൽ തിരക്കേറിയ റോഡിൽ എതിർ ദിശയിൽ വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് യുവാവിന്റെ പരാക്രമം, കൈകാര്യം ചെയ്ത് നാട്ടുകാർ (വീഡിയോ)

0
7161

റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ തിരക്കേറിയ റോഡിൽ യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ചയാണ് എതിർ ദിശയിൽ വാഹനം ഓടിച്ചു യുവാവ് നടുറോഡിൽ ഭീതി ഉയർത്തി ആക്രമണം നടത്തിയത്. ഒടുവിൽ യുവാക്കൾ ഇയാളെ കിഴപ്പെടുത്തുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവഴിയിലെ ഗതാഗതനിയമം ലംഘിച്ച് നടത്തിയ പരാക്രമത്തിൽ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാനസിക നില തെറ്റിയ രൂപത്തിലായിരുന്നു യുവാവിന്റെ പരാക്രമങ്ങൾ. അദ്ദേഹം അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി അറസ്റ്റിനു ശേഷം പോലീസ് അറിയിച്ചു. അദ്ദേഹത്തിനെതിരായ നിയമ നടപടികൾ പൂർത്തിയാക്കി, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭീതിപ്പെടുത്തുന്ന നിലയിൽ വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും ഇദ്ദേഹത്തെ പിടികൂടാനായി യുവാക്കൾ നടത്തിയ ശ്രമത്തിനിടെ വാഹനം റൈസ് ചെയ്ത് ടയറുകൾ പുകച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.