ജിദ്ദ: ചുങ്കത്തറ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുസ്തഫ കോക്കഞ്ചേരി സ്മാരക റമദാൻ റിലീഫ് വിതരണം നടത്തി. നാട്ടിൽ വെച്ചു നടന്ന പരിപാടി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രയാസങ്ങൾ സഹിച്ച് പ്രവാസ ജീവിതം നയിക്കുമ്പോഴും നാട്ടിൽ പ്രയാസമനുഭവിക്കുന്ന സഹജീവികൾക്ക് വേണ്ടി കെ എം സി സി കമ്മിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങൾ മഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസലോകത്ത് ഉണ്ടാകുന്ന പ്രതിസന്ധികൾ നമ്മെ ഏറെ വ്യാകുലപ്പെടുത്തുന്നതാണ്. പ്രാർത്ഥനകൾ മാത്രമാണ് അവർക്കുവേണ്ടി നമുക്ക് തിരിച്ചു നൽകാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ബാവ അധ്യക്ഷത വഹിച്ചു. സി.എച്ച് ഇക്ബാൽ മാസ്റ്റർ, കെ.ടി കുഞ്ഞാൻ, യു. മൂസ, റഷീദ് വരിക്കോടൻ, കൊമ്പൻ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹാജി ചെമ്മല സ്വാഗതവും മാനു പുത്തലത്ത് നന്ദിയും പറഞ്ഞു.
ഇസ്മായിൽ ഹാജി, കുഞ്ഞാണി, അത്തിക്കായി, ബഷീർ കാവാട്ട്, സലീം തവളകുഴിയൻ, ഗഫൂർ, കെ.ടി. ഉമ്മർ, അബ്ദു സലാം ചെമ്മല, മുനീർ ബാബു തെച്ചിയോടൻ, അഷ്റഫ് ചെമ്മല, ഹഖ് കൊല്ലേരി, ഗഫൂർ ചുങ്കത്തറ, മുസ്തഫ മുത്തു എന്നിവർ നേതൃത്തം നൽകി.




