ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്

0
1807

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന് ആയി പ്രഖ്യാപിച്ചു. മാസപ്പിറവി ദർശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, ഒമാനിൽ മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മാസപ്പിറവി നിര്‍ണയ സമിതി അറിയിച്ചു.

മാസപ്പിറവി കണ്ടതിനാൽ ഇന്ന് ശഅബാൻ 29 പൂർത്തിയാക്കി യുഎഇയിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. റമദാനോടനുബന്ധിച്ച് യുഎഇ, സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പൊതു- സ്വകാര്യ മേഖലയിൽ തൊഴിൽ സമയം വെട്ടിക്കുറച്ചിട്ടുണ്ട്.

ദക്ഷിണ ആസ്ത്രേലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും റമദാൻ ഒന്ന് നാളെയാണ്. ബ്രൂണൈ, മലേസ്യ, ഇന്തോനേസ്യ എന്നിവയാണ് ഒമാനൊപ്പം ഏപ്രിൽ മൂന്നു മുതൽ റമദാൻ വ്രതമാരംഭിക്കുന്ന രാജ്യങ്ങൾ.