റിയാദ്: സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്നവരിൽ ഇൻഷുറൻസ് ഉണ്ടായിട്ടും ആപിൽ സ്റ്റാറ്റസ് നഷ്ടപെട്ടാൽ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കി തവക്കൽന. ഇൻഷുറൻസ് എടുത്തവർക്കും ചിലപ്പോൾ ഇൻഷുറൻസ് ഇല്ലെന്ന് കാണിക്കുന്നതിലും തവക്കൽന ആപ് വിശദീകരിച്ചു. മെഡിക്കൽ ഇൻഷൂറൻസ് പോളിസി എടുത്തതിന് ശേഷം എത്തിയ പലർക്കും സ്റ്റാറ്റസിൽ ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്ന സ്റ്റാറ്റസ് പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് തവക്കൽനയുടെ വിശദീകരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലപ്രദമായ മെഡിക്കൽ ഇൻഷുറൻസുമായി സന്ദർശന വിസകളിൽ എത്തുന്നവർക്ക് അവരുടെ തവക്കൽന ആരോഗ്യ നില “ഇൻഷൂർ ചെയ്ത സന്ദർശകൻ” (Insured visitor) എന്നായിരിക്കും കാണുക. എന്നാൽ, ഇൻഷുറൻസ് ഇല്ലാതെ വരുന്നവർ ആണെങ്കിൽ “ഇൻഷുറൻസ് ചെയ്യാത്ത സന്ദർശകൻ” (Medically Uninsured visitor) എന്നായിരിക്കും കാണിക്കുക. എന്നാൽ, മെഡിക്കൽ ഉള്ള സന്ദർശക വിസക്കാരിൽ ചിലർക്ക് “ഇൻഷുറൻസ് ചെയ്യാത്ത സന്ദർശകൻ” (Medically Uninsured visitor) എന്ന് കാണിച്ചിരുന്നു. ഇതെ തുടർന്നാണ് വിശദീകരണം.

മെഡിക്കൽ ഇൻഷൂറൻസ് കവറേജ് എടുത്ത ശേഷവും സന്ദർശനവിസയിലെത്തിയവരുടെ തവക്കൽനാ സ്റ്റാറ്റസ് ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്ന് പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ 92001177 എന്ന നമ്പറിൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ബന്ധപ്പെടണമെന്നും തങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ സാധുത പരിശോധിക്കണമെന്നും തവക്കൽന ആവശ്യപ്പെട്ടു. സമാനമായ പ്രശ്നം പല സന്ദർശക വിസക്കാരും ചൂണ്ടികാണിച്ചിരുന്നു.
അതേസമയം, സഊദിയിലേക്ക് സന്ദർശന വിസകളിൽ വരുന്നവർ കൊവിഡ് ചികിത്സാ കവറേജുള്ള മെഡിക്കൽ ഇൻഷൂറൻസ് പോളിസി എടുക്കണെന്നും, അത്തരക്കാർക്ക് രാജ്യത്ത് തമാസക്കുന്ന കാലത്തോളം ചികിത്സ സൗകര്യം ലഭ്യമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഈ പോളിസി സംവിധാനം നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.





