മദീനയിൽ സിഗ്നലിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ഡ്രൈവർക്ക് വധശിക്ഷ

0
10052

മദീന: മദീനയിൽ കഴിഞ്ഞ വർഷം നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയായ ട്രക്ക് ഡ്രൈവർക്ക് കോടതി വധശിക്ഷ വിധിച്ചു. 4 പേരുടെ മരണത്തിനും 9 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെയാണ് പ്രാഥമിക വിധി പുറപ്പെടുവിച്ചത്. അപകടത്തിൽ പെട്ട ട്രക്ക് ഓടിച്ചിരുന്ന അഫ്ഗാൻ പൗരനെയാണ് വധശിക്ഷക്ക് വിധിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് ദാരുണമായ അപകടം നടന്നത്. നാല് പ്രധാന റോഡുകളുടെ സിഗ്നലിൽ കാത്ത് നിൽക്കുകയായിരുന്ന വാഹനങ്ങൾക്ക് നേരെ പുറകിൽ നിന്നെത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ നാല് പേർ മരണപെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് 6 മാസങ്ങൾക്ക് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം, അപ്പീൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ട്രക്കിന്റെ ഓപ്പറേറ്റിംഗ് കാർഡ് കാലഹരണപ്പെട്ടതായും ഡ്രൈവർ അസാധാരണമായ അവസ്ഥയിലാണെന്നും തെളിയിക്കുന്ന അന്വേഷണ ഫലങ്ങളും പ്രാഥമിക നിഗമന നടപടിക്രമങ്ങളും അപകടത്തിന്റെ സാങ്കേതിക പരിശോധനയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.