റിയാദ്: കടകളിലും വീടുകളിലും വിശ്രമകേന്ദ്രങ്ങളിലും മോഷണം നടത്തിയ 15 പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരൻ ഉൾപ്പെടുന്ന സംഘത്തെയാണ് അൽ ബഹ മേഖലയിലെ അൽ-മഖ്വ ഗവർണറേറ്റിലെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീടുകൾ, കടകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതികളിൽ ആറു പേർ 6 ബംഗ്ലാദേശി പൗരന്മാരാണ്. ബാക്കിയുള്ളവരിൽ ഒരു ഇന്ത്യൻ താമസക്കാരും 8 സ്വദേശി പൗരന്മാരുമാണെന്ന് അൽ ബഹ പോലീസ് മാധ്യമ വക്താവ് പറഞ്ഞു. കടകളിൽ നിന്നും വീടുകളിൽ നിന്നും റെസ്റ്റ് ഹൗസുകളിൽ നിന്നും ചെമ്പ് കേബിളുകൾ, ഗ്യാസ് സിലിണ്ടറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ മോഷ്ടിച്ചതായി അൽ ബഹ പോലീസ് വക്താവ് സൂചിപ്പിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.




