റിയാദ്: സഊദിയിൽ വിവിധ കേസുകളിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 33 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 6 കിലോഗ്രാം കഞ്ചാവും 89 മയക്കുമരുന്ന് ഗുളികകയുമായി പൗരൻ ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ 33 പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്‌തത്. മൂന്ന് സ്വകാര്യ വാഹനങ്ങളിലായി അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് അഞ്ച് യെമൻ പൗരന്മാരെ കടത്തിയ അഞ്ച് പൗരന്മാരും അറസ്റ്റിലായവരിൽ പെടും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിർമ്മാണത്തിലിരിക്കുന്ന വെയർഹൗസുകൾ, സൈറ്റുകൾ, ഫാക്ടറികൾ എന്നിവയിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളും ചെമ്പ് കട്ടറുകളും മോഷ്ടിച്ചതിന് 20 പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്‌തു. പ്രതികൾ കവർച്ച കേന്ദ്രങ്ങളിൽ കാവൽക്കാരെ ആക്രമിക്കുകയും മോഷ്ടിച്ച വാഹനം ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. പ്രതികളിൽ നിന്ന് അതിനുപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 29,377 റിയാൽ പിടികൂടുകയും ചെയ്തു.
പബ്ലിക് സെക്യൂരിറ്റി റിപ്പോർട്ട് അനുസരിച്ച് ഒരു കമ്പനിയിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യക്കാരൻ ഉൾപ്പെടെ 4 ഇഖാമക്കാരെയും അറസ്റ്റ് ചെയ്‌തു. ഇവരിൽ ഒരാൾ യമനിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണ്. സെയിൽസ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിയെ ആക്രമിച്ച് വാഹനവും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചതിന് ഫലസ്തീൻ സ്വദേശിയും മൊറോക്കൻ സ്വദേശിയുമായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.




