സഊദിക്ക് നേരെ ഹൂതികൾ ഇതുവരെ നടത്തിയ ആക്രമണങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

0
1947

റിയാദ്: സഊദി നഗരികളും എണ്ണ, വൈദ്യുത, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയ യമനിലെ വിതരായ ഹൂതികൾക്കെതിരെ വിവിധ ലോക രാജ്യങ്ങൾ രംഗത്തെത്തി. സഊദി മേഖലയുടെ സംരക്ഷണത്തിനായി നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിലായി പല തവണകളായാണ് ആക്രമണം നടന്നത്. എന്നാൽ, മിസൈലുകളും ഡ്രോണുകളും ആകാശത്തു വെച്ച് തകർത്തതിനാലാണ് വൻ ദുരന്തങ്ങൾ ഒഴിവായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിനിടെ ഹൂതികൾ സഊദിക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ സഊദി അറേബ്യ പുറത്ത് വിട്ടു.
459 ബാലിസ്റ്റിക് മിസൈലുകൾ, 911 ഡ്രോണുകൾ, 106 ആയുധ ബോട്ടുകൾ എന്നിവയാണ് ഇറാൻ സഹായമുള്ള ഹൂതി മിലീഷ്യ സഊദിക്കെതിരെ വിക്ഷേപിച്ചത്.

കൂടാതെ, ഹൂത്തി മലീഷ്യകൾ 272 കടൽ മൈനുകൾ സ്ഥാപിക്കുകയും ഒരു ലക്ഷത്തിലധികം വിവേചനരഹിതമായ പ്രൊജക്റ്റൈലുകൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.