സഊദിയിൽ അഞ്ച് മേഖലകളിൽ മഴ, മൂടൽമഞ്ഞ്, ഇടിമിന്നൽ തുടങ്ങി വ്യത്യസ്ത കാലാവസ്ഥ

0
2579

റിയാദ്: ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിന്റെ പല പ്രദേശങ്ങളിലെയും കാലാവസ്ഥ വെളിപ്പെടുത്തി. രാജ്യത്തെ പല പ്രദേശങ്ങളിലും ഇടിമിന്നലും ദൂരക്കാഴ്ച കുറവും പ്രതീക്ഷിക്കുന്നതായി സൂചിപ്പിക്കുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസീർ മേഖല

ഖമീസ് മുഷൈത്ത്, അബഹ, അൽ-ജറാഹ് പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി ഒരു മണി മുതൽ എട്ട് മണി വരെ മൂടൽമഞ്ഞിനും കുറഞ്ഞ ദൂരക്കാഴ്ച മങ്ങളിലും സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

ഹായിൽ മേഖല

ഹായിൽ മേഖലയിലെ അൽ-സുലൈമി, അൽ-ഗസാല, സമീറ എന്നിവിടങ്ങളിൽ നിലവിൽ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് വീശിയടിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

റിയാദ് മേഖല

റിയാദ് മേഖലയിലെ അൽ റെയ്ൻ, അൽ സലീൽ, അൽ കുവൈയ്യ, വാദി അൽ ദവാസിർ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു, ഉപരിതല കാറ്റിന്റെ പ്രവർത്തനത്തോടൊപ്പം ദൂരക്കാഴ്ചയിലും കുറവുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഈ സ്ഥിതി അവസാനിച്ചത്.

ശർഖിയയിലെ കാലാവസ്ഥ

അരശ്ചിത കാലാവസ്ഥ തിങ്കളാഴ്ച രാവിലെ ആറോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നിരീക്ഷണം.

മക്ക കാലാവസ്ഥ

അദം, തായിഫ്, അൽ അരിദിയാത്ത്, മെയ്‌സൻ, മക്ക മേഖലകളിൽ തുടർച്ചയായ ഇടിമിന്നലിനു സാക്ഷ്യം വഹിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി, ഉപരിതല കാറ്റിന്റെയും കുറഞ്ഞ ദൂരക്കാഴ്ചയുടെയും തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ അവസാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.