ജിദ്ദ: ജിദ്ദയിലെ സഊദി അരാംകൊ കേന്ദ്രത്തിനു നേരെയും മിസൈൽ ആക്രമണം. യമനിലെ ഔദ്യോഗിക സർക്കാറിനെ സഹായിക്കുന്ന അറബ് സഖ്യ സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആക്രമണത്തെ തുടർന്ന് എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി സഖ്യ സേന അറിയിച്ചു. എന്നാൽ, പരിക്കുകളോ നഷ്ടങ്ങളോ കൂടാതെ നിയന്ത്രണത്തിലാക്കിയതായി അദ്ദേഹം വിശദീകരിച്ചു.
ഇന്നലെയും ഇന്നുമായി നിരവധി ആക്രമണ ശ്രമങ്ങളാണ് സഊദി അറേബ്യക്കെതിരെ നടന്നത്.
ഹൂതി ആക്രമണത്തിൽ കനത്ത നാശനഷ്ടം: യാമ്പു സിനോപെക് റിഫൈനിംഗ് ഉത്പാദനം ഭാഗികമായി നിർത്തിവെച്ചു




