ദുബൈ എക്‌സ്‌പോയിലെ മികച്ച പവലിയൻ പുരസ്‌കാരം സഊദി പവലിയന്

0
2961

റിയാദ്: “ദുബായി എക്‌സ്‌പോ 2020” യിലെ ഏറ്റവും പവലിയിൻ പുരസ്‌കാരം സഊദി അറേബ്യക്ക്. സഊദി അറേബ്യയുടെ പവലിയൻ മികച്ച പവലിയനുള്ള അവാർഡും രണ്ട് ഓണററി അവാർഡുകളും നേടി. ഓരോ എക്‌സ്‌പോയിലെയും മികച്ച പവലിയനുകൾക്ക് പുരസ്‌കാരം നൽകുന്ന എക്‌സിബിറ്റർ മാസികയാണ് ഏറ്റവും മികച്ച പവലിയൻ ആയി സഊദി പവലിയൻ തെരഞ്ഞെടുത്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയ സ്യൂട്ടുകളുടെ വിഭാഗത്തിൽ എക്‌സ്‌പോ 2020 ദുബായിലെ മികച്ച പവലിയനുള്ള അവാർഡും മികച്ച എക്‌സ്‌റ്റീരിയർ ഡിസൈൻ വിഭാഗത്തിലും മികച്ച ഡിസ്‌പ്ലേ വിഭാഗത്തിലും ഓണററി അവാർഡുകളും സഊദി പവലിയൻ നേടി.

യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (യുഎസ്ജിബിസി)യുടെ LEED-ൽ പ്ലാറ്റിനം സർട്ടിഫിക്കറ്റ് സഊദി പവലിയൻ നേടിയിട്ടുണ്ട്, കൂടാതെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളും സഊദി പവലിയൻ സ്വന്തമാക്കിയിട്ടുണ്ട്, ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റ് ഫ്ലോർ, 32 മീറ്റർ നീളമുള്ള ഏറ്റവും നീളമേറിയ ഇന്ററാക്ടീവ് വാട്ടർ കർട്ടൻ, ഏറ്റവും വലിയ, 1240 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള ഇന്ററാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറർ എന്നിവയാണ് ഗിന്നസിൽ കയറിയത്.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച എക്‌സ്‌പോ 2020 ദുബായിൽ സഊദി പവലിയൻ സന്ദർശകരുടെ മനം കവർന്നിട്ടുണ്ട്. സഊദി അറേബ്യയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും സന്ദർശകരെ വിജ്ഞാനവും സർഗ്ഗാത്മക കലകളും ഇടകലർന്ന ആകർഷകമായ യാത്രയിലൂടെ കൊണ്ടുപോകുന്ന വിശിഷ്ടമായ സന്ദർശക അനുഭവം നൽകുന്നതാണ് സഊദി പവലിയൻ. സഊദി പവലിയൻ സന്ദർശകരുടെയും റെക്കോർഡ് നേട്ടം കൈവരിച്ചിട്ടുണ്ട്. നാല് ദശലക്ഷം സന്ദർശകരാണ് ഇവിടെ ഈ പവലിയിനിൽ എത്തിച്ചേർന്നത്.