റിയാദ്: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ആറ് പരിപാടികൾ ഉൾപ്പെടെ ടൂറിസം മേഖലയിൽ പ്രാദേശികവൽക്കരിക്കാൻ 15 പരിപാടികളുമായി ടൂറിസം മന്ത്രാലയം. ടൂറിസം സ്കോളർഷിപ്പ് പ്രോഗ്രാം, ജോലിയിൽ പരിശീലന പരിപാടി, പ്രായോഗിക പരിശീലന പരിപാടി, ഹഫാവ പ്രോഗ്രാം, പ്രൊഫഷണൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം, നേതൃത്വ തയ്യാറെടുപ്പ് പ്രോഗ്രാം, എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പരിപാടി, ഇ-ടൂറിസം വിദ്യാഭ്യാസ പ്ലാറ്റ്ഫോം, സെക്കൻഡ്മെന്റ് പരിശീലന പരിപാടി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്, മക്ക, ഖസിം, കിഴക്കൻ പ്രവിശ്യ, ഹായിൽ, നജ്‌റാൻ എന്നീ മേഖലകളാണ് പദ്ധതികൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പ്രദേശങ്ങൾ. രാജ്യത്തെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സഊദികളുടെ എണ്ണം 189,000 ആണ്. ഇത് മൊത്തം 726,000 സഊദി ജീവനക്കാരുടെ 26 ശതമാനമാണെന്ന് അൽ-വതൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ ആറ് പ്രദേശങ്ങളിലെ ടൂറിസം പ്രവർത്തനങ്ങളിൽ സഊദിവൽക്കരണത്തിന്റെ ശതമാനം ഉയർത്തുന്നതിനുള്ള സഹായ പരിപാടികൾ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു കരാർ ഉണ്ടാക്കുന്ന പ്രക്രിയയിലാണ് മന്ത്രാലയം. ഇത് സംബന്ധമായി 2021 ഫെബ്രുവരി 3 ന് മന്ത്രാലയം മാനവ വിഭവശേഷി വികസന ഫണ്ടുമായി ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു.




