മക്കയിൽ 10 കിലോ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

0
1919

മക്ക: മക്കയിൽ അൽ ലൈത്ത്-അസിർ റോഡിൽ 10 കിലോഗ്രാം ഹഷിഷുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സഊദി സുരക്ഷ സേന അറിയിച്ചു. പൗരന്മാരാണ് അറസ്റ്റിലായത്. റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേനയാണ് വാഹനത്തിന്റെ ഇന്റീരിയറിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തതായി മാധ്യമ വക്താവ് പറഞ്ഞു.