റിയാദിൽ അപാർട്ട്മെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ചു വൻ സ്ഫോടനം

0
3435

റിയാദ്: സഊദി തലസ്ഥാനമായ റിയാദിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റും വാഹനങ്ങളും തകർന്നു. അൽ-യാസ്‌മീൻ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ വൻ ശബ്ദവും തീയും ഉയർന്നതായുള്ള വിവരം ലഭിച്ചതായി റിയാദിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ കെട്ടിടത്തിൽ നിന്നുള്ള പാചക വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത്. സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

തകർന്ന സ്ഥലത്ത് നിന്നുള്ള ചിത്രം

സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നതായും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. അപ്പാർട്ട്മെന്റിലെ ഒരു അടുക്കളയിലെ സാധനങ്ങൾ അടക്കം പുറത്തേക്ക് തെറിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി കാറുകൾ തകർന്നതായും വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തകർന്ന സ്ഥലത്ത് നിന്നുള്ള ചിത്രം