മക്ക: ഉംറയുടെ ഉദ്ദേശ്യത്തിനായുള്ള ഇലക്ട്രോണിക് വിസകളുടെ തരങ്ങളും അവയിൽ നിന്ന് പ്രയോജനം നേടുന്ന രാജ്യങ്ങളും തീർഥാടക സേവന പരിപാടി വ്യക്തമാക്കി. ഉംറയ്‌ക്കായുള്ള സന്ദർശന വിസ, ബാഹ്യ ഏജന്റുമാർ മുഖേനയുള്ള ഉംറ വിസ, ട്രാൻസിറ്റ് വിസ എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്നും തീർഥാടക സർവീസ് പ്രോഗ്രാം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്രൂണെ, ചൈന, ജപ്പാൻ, കസാക്കിസ്ഥാൻ, മലേഷ്യ, അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഹംഗറി, നെതർലാൻഡ്സ്, ഗ്രീസ് എന്നീ രാജ്യങ്ങളാണ് ഉംറയുടെ ആവശ്യത്തിനായി സന്ദർശക വിസ പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ.
ജർമ്മനി, ഫ്രാൻസ്, ഐസ്‌ലൻഡ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, മോണ്ടിനെഗ്രോ, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, റഷ്യ, സാൻ മറിനോ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സ്‌ലൻഡ്, ഉക്രെയ്ൻ, ബ്രിട്ടൻ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.




