റിയാദ്: രാജ്യത്തെ പല പ്രദേശങ്ങളിലും താപനില വീണ്ടും കുറഞ്ഞു. ഇത് നിരവധി പ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽ-അഖീൽ പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച റിയാദിലെ ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിലെ താപനില വളരെയധികം കുറഞ്ഞിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും അടിച്ചു വീശിയിരുന്നു. നാളെ വരെ സമാനമായ കാലാവസ്ഥ ആയിരിക്കും ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ.




