വയോജനങ്ങളെ സഹായിക്കാനെന്ന പേരിൽ ബാങ്ക് കാർഡുകൾ കൈക്കലാക്കി പണം തട്ടുന്ന പ്രവാസി സഊദി പോലീസ് പിടിയിൽ

0
1878

മക്ക: നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയ അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച യെമൻ പൗരനെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിലെ വിവിധ സ്ഥലങ്ങളിൽ പ്രായമായവർക്കും തൊഴിലാളികൾക്കും സഹായം വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പുകൾ നടത്തിയിരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്‌വേഡ് ലഭിക്കുന്നതിനും പ്രവർത്തിക്കാത്തവർക്ക് അവരുടെ ബാങ്ക് കാർഡുകൾ കൈമാറുന്നതിനും സഹായം നൽകാമെന്ന വ്യാജേനയാണ് ഇദ്ദേഹം പണം അപഹരിച്ചിരുന്നതെന്ന് മേഖല പോലീസ് മാധ്യമ വക്താവ് വിശദീകരിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിച്ചു പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.