നിശ്ചിത അവധി കഴിഞ്ഞിട്ടും മടങ്ങാത്ത ഉംറ തീർഥാടകർക്കെതിരെ കനത്ത പിഴ, 25,000 റിയാൽ മുതൽ പിഴയെന്ന് മുന്നറിയിപ്പ്

0
1560

മക്ക: തീർഥാടക വിസയിലെത്തി റെസിഡൻസി, എക്സിറ്റ് ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ ശക്തമായ നടപടി. 208 ഹജ്ജ്, ഉംറ കമ്പനികൾക്ക് സാമ്പത്തിക പിഴ ചുമത്തിയതായി മക്ക പാസ്‌പോർട്ട് വിഭാഗം ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ അബ്ദുൾ റഹ്മാൻ ബിൻ ബഖിത് അൽ ഖതാമി പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏകദേശം 240 കമ്പനികൾക്കെതിരെ നടത്തിയ അന്വേഷണത്തെത്തുടർന്ന് റെസിഡൻസി, എക്സിറ്റ് വിസ ചട്ടങ്ങളുടെ അപേക്ഷയിലെ ലംഘങ്ങൾ കണ്ടെത്തിയത്.

നിശ്ചിത ദിവസം കഴിഞ്ഞിട്ടും സഊദിയിൽ നിന്ന് മടങ്ങാത്ത ഓരോ തീർഥാടകനും തീർഥാടകനും 25,000 റിയാൽ മുതലാണ് പിഴ ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശന, പുറപ്പെടൽ വിസ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ ഹജ്ജ്, ഉംറ കമ്പനികൾക്കുള്ള വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അനുഗ്രഹീതമായ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾക്കുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ആപ്ലിക്കേഷനുകളിലൂടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.