സഊദിയില്‍ മൂന്നു പിഞ്ചു മക്കളെ കഴുത്തറുത്തുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
3518

മക്ക: മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടത്തിയ പൗരന്റെ വധശിക്ഷ നടപ്പാക്കി. മൂന്നു പിഞ്ചു മക്കളെ കഴുത്തറുത്തുകൊന്ന ബന്ദർ ബിൻ അലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയെന്ന പ്രതിയെയാണ് ഇന്ന് മക്കയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. അരിശം മൂത്ത പ്രതി തന്റെ രണ്ടും നാലും ആറും വയസ് വീതം പ്രായമുള്ള മൂന്നു പെൺമക്കളെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ തെളിവുകൾ കണ്ടെത്തുകയും ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇന്ന് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയത്.
പിഞ്ചു പൈതലിനെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയും ഭാര്യയുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത മറ്റൊരു പ്രതിയെയും ഇന്ന് മക്കയിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.