കൈക്കുഞ്ഞിനെയും ഭാര്യയെയും കൊലപ്പെടുത്തി: യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി

0
970

ദമാം: തന്റെ കൈക്കുഞ്ഞിനെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണത്തിന് കാരണക്കാരനായ സഊദി പൗരന്റെ വധശിക്ഷയാണ് ഇന്ന് മക്കയിൽ നടപ്പാക്കിയത്. ഇരുവരെയും കൊലപ്പെടുത്തിയ
ഹമീദ് ബിൻ സഫ്രാൻ ബിൻ മുഖ്ബെൽ അൽ ഉസൈമിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ കൈക്കുഞ്ഞായ “റയാനെ” ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ച് കൊലപ്പെടുത്തുകയും ഭാര്യ റീം ബിൻത് ഹിലാൽ അൽ ഉസൈമിയെ ഭീഷണിപ്പെടുത്തി കൊലപ്പെടുത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെയാണ് കാറിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്.

കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും അന്വേഷണത്തിൽ അയാൾക്കെതിരെ കുറ്റം ചുമത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്‌ത കേസ്,  അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു. ക്രിമിനൽ കോടതി വിധി അപ്പീൽ, സുപ്രീം കോടതികളും അംഗീകരിക്കുകയും രാജകൽപ്പന ലഭിച്ചതോടെ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.