ഉക്രേനിയൻ പ്രതിസന്ധി സഊദിയിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കുമോ? മന്ത്രിയുടെ വിശദീകരണം

0
1938

റിയാദ്: റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയിൽ ആശങ്കകളൊന്നുമില്ലെന്ന് പരിസ്ഥിതി, ജല, കൃഷി ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ മൻസൂർ അൽ-മുഷൈതി പറഞ്ഞു. പ്രതിസന്ധികൾ ഉടലെടുത്താലും രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ സമൃദ്ധി അദ്ദേഹം സ്ഥിരീകരിച്ചു.

സഊദിയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതികൾ ഉണ്ട്. ആഭ്യന്തര ഉൽപ്പാദനവും വിദേശത്തുള്ള സഊദി നിക്ഷേപവും ഉൾപ്പെടെ വ്യക്തമായ പദ്ധതികൾക്ക് നേരത്തെ തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി അധ്യക്ഷനായ വഫ്ര കമ്മിറ്റി എന്ന പേരിൽ ഒരു കമ്മിറ്റി ഉണ്ടെന്നും രാജ്യത്തെ വിതരണ ശൃംഖലകൾ അവലോകനം ചെയ്യുന്നതുനായി നിരന്തരം യോഗം ചേരുകയും ചെയ്യന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.