ഹറമുകളിൽ നോമ്പ് തുറ സുപ്രകൾ തിരിച്ചെത്തുന്നു, രജിസ്ട്രേഷൻ ആരംഭിച്ചു

0
2754

മക്ക: കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ഇരു ഹറമുകളിലെ നോമ്പ് തുറ ഈ വർഷം പുനഃരാരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ഇരു ഹറം കാര്യലയ വകുപ്പ് ആരംഭിച്ചു. ഈ വർഷം മക്ക ഹറം പള്ളിയിലെയും മദീന മസ്ജിദുന്നബവിയിലെയും നോമ്പ് തുറക്കുന്നതിനുള്ള യാത്രാ പെർമിറ്റുകളുടെ ലഭ്യതയും പുതുക്കലും ഇരു ഹറമുകളുടെ ജനറൽ പ്രസിഡൻസി പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു പുതിയ പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഹറം കാര്യാലയ വകുപ്പ് വ്യക്തമാക്കി. ഹറം കാര്യാലയ വകുപ്പിന്റെ ഈ ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്. ലിങ്കിൽ കയറി ആവശ്യമായ മുഴുവൻ വിവരങ്ങളും നൽകി ട്രാവലിംഗ് അഫയേഴ്സ് ഫോർ ദ ഫാസ്റ്റിംഗിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നോമ്പ് തുറക്കൽ, അത്താഴം എന്നിവ തിരഞ്ഞെടുത്ത് അനുമതി നേടാനാകും.

മുൻകാല പെർമിറ്റ് പുതുക്കുന്നതിനുള്ള ഘട്ടങ്ങൾ അതിനായി നിശ്ചയിച്ചിട്ടുള്ള ലിങ്കിൽ പ്രവേശിച്ച് യൂസർ നെയ്മും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പൂർത്തീകരിക്കാവുന്നതാണ്.