ജിദ്ദ: കെഎംസിസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. പരിപാടിയിൽ രാഷ്ട്രീയ മത സാംസ്കാരിക രംഗത്തെ നേതാക്കൾ പങ്കെടുത്തു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. പി.സി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു.
പ്രവാസി സമൂഹത്തോട് വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന വെക്തിയായിയുന്നു ഹൈദറലി തങ്ങൾ എന്നും
തങ്ങളുടെ വിയോഗം പ്രവാസികൾക്ക് നികത്താനാവാത്ത നഷ്ട്ടമാണ് എന്നും അബൂബക്കർ അരിമ്പ്ര പറഞ്ഞു.
സഊദി പ്രവാസികൾക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്ന നിതാഖാത് കാലത്ത് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരിൽ ഏറ്റവും വലിയ സമ്മർദ്ധ ശക്തിയായത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.
അന്ന് പ്രശ്ന പരിഹാരത്തിന് മന്ത്രിതല സംഘത്തെ സഊദിയിലേക്ക് അയക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംങിനെ തങ്ങൾ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിരുന്നതായും
വിവിധ പ്രതിനിധികൾ പറഞ്ഞു.
ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ നെഞ്ചോടു ചേർത്തു നിർത്തിയ തങ്ങൾ ദുരിത കാലത്തെല്ലാം വേദനിക്കുന്നവർക്ക് മുമ്പിൽ ആശ്രയമായി നിലകൊണ്ടെന്നും തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മുസ്തഫ ബാഖവി ഊരകം (എസ് ഐ സി) പ്രാർഥനയ്ക്ക് നേതൃത്തം നൽകി. ഹബീബ് കല്ലൻ (കെ എം സി സി),ഹക്കീം പാറക്കൽ (ഒ ഐ സി സി), ഖിസ്മത്ത് (നവോദയ), അബ്ദുള്ളക്കുട്ടി (ഐ എൻ എൽ), ബിജു രാജ് രാമന്തളി (മീഡിയ ഫോറം), ഉമൈർ വയനാട് (ആർ എസ് സി ), ഹുസൈൻ ചുള്ളിയോട് (നിയോ ജിദ്ദ) സുബൈർ വട്ടോളി എന്നിവർ പ്രസംഗിച്ചു.
ഹാഫിസ് മൂത്തേടം ഖിറാഅത്ത് നടത്തി. മനാഫ് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.




