റിയാദ്: സഊദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ടാക്സി കാറുകളുമായി ബന്ധപ്പെട്ട മൂന്ന് നിയമ ലംഘനങ്ങൾ ആണ് ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്ന സംവിധാനം പ്രാബല്യത്തിൽ വന്നത്.
കാലാവധി കഴിഞ്ഞ ലൈസൻസ്, മറ്റു രേഖകൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തൽ, ടാക്സി കാറുകൾക്ക് ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കൽ, കാൻസൽ ചെയ്ത ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ടാക്സി സർവീസ് നടത്തൽ എന്നീ മൂന്ന് നിയമ ലംഘനങ്ങൾ ആണ് ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറകൾ വഴിയാണ് നിയമ ലംഘനം കണ്ടെത്തുക. ടാക്സി വാഹനങ്ങളുടേയും ഡ്രൈവർമാരുടേയും മുഴുവൻ നിയമലംഘനങ്ങളും ഇത് വഴി നരീക്ഷിക്കും.
ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും, ട്രാഫിക്ക് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്ന് സഊദി ട്രാഫിക് വിഭാഗം അറിയിച്ചു. പൊതുജന സുരക്ഷ, ഗതാഗത സുരക്ഷ ഉറപ്പ് വരുത്തൽ എന്നിവയും പുതിയ സംവിധാനം വഴി ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നു.





