റിയാദ്: ഇന്ത്യടക്കം പതിനഞ്ച് രാജ്യങ്ങളിലേക്ക് സഊദി പൗരന്മാർക്ക് ഇപ്പോഴും യാത്രാപൗരന്മാർക്ക് യാത്രാ വിലക്ക് നില നിൽക്കുന്നുണ്ടെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിന് ശേഷം നയതന്ത്ര ബന്ധം സാധാരണ നിലയിലായ തായ്ലൻഡിലേക്ക് പൗരന്മാർക്ക് യാത്ര അനുവദിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് പൗരന്മാരുടെ യാത്ര ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടിക ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ഉണർത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറമെ ലെബനൻ, തുർക്കി, യെമൻ, സിറിയ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, സൊമാലിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് പൗരന്മാരുടെ യാത്ര താൽക്കാലികമായി നിർത്തിവച്ച രാജ്യങ്ങൾ എന്ന് ചോദ്യത്തിന് മറുപടിയായി ജവാസാത് വിശദീകരിച്ചു. എന്നിങ്ങനെ ഒരു ചോദ്യത്തിന് മറുപടിയായി അവർ വിശദീകരിച്ചു.
കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുന്‍കരുതല്‍ നടപടികള്‍ ഈ മാസം അഞ്ചു മുതല്‍ സഊദി അറേബ്യ എടുത്തു കളഞ്ഞിരുന്നു. ഇതിനോടൊപ്പം സഊദിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി യാത്രക്കാര്‍ അംഗീകൃത പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആന്റിജന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.




