ലോകത്തിലെ ഏറ്റവും വലിയ രാത്രികാല ബലൂൺ പ്രദർശനവുമായി അൽഉല, ഗിന്നസ് ബുക്കിൽ ഇടംനേടി (വീഡിയോ)

0
2968

അൽ ഉല: ലോകത്തിലെ ഏറ്റവും വലിയ രാത്രികാല ബലൂൺ ഷോ സംഘടിപ്പിച്ച് ഗിന്നസ് ബുക്കിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് അൽഉല. സഊദി ബലൂൺ ഫെഡറേഷൻ “സിഹാബ്” ന്റെ പങ്കാളിത്തത്തോടെ ഈ മാസം ഒന്നാം തീയതി അൽ-ഹിജ്ർ പുരാവസ്തു കേന്ദ്രത്തിനു സമീപമാണ് കണ്ണഞ്ചിപ്പിക്കുന്ന രാത്രി കാല ഭീമൻ ബലൂൺ ഷോ സംഘടിപ്പിച്ചത്.

അൽ-ഉലയുടെ ആകാശത്ത് 142 എയർ ബലൂണുകളാണ് പ്രകാശം പരത്തി വർണ്ണ വൈവിധ്യം വിതറിയത്. 2019-ൽ 100 ബലൂണുകളുമായി നടത്തിയ റെക്കോർഡ് ആണ് ഇപ്പോൾ തകർത്തത്. ഇതേ സമയം തന്നെ, റോയൽ കമ്മീഷൻ തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനും കേന്ദ്രം സാക്ഷ്യം വഹിച്ചു. അൽ-ഉല ഗവർണറേറ്റും സഊദി ബലൂൺ ഫെഡറേഷനും (സിഹാബ്) തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരാറിലാണ് ഒപ്പ് വെച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാർച്ച് പന്ത്രണ്ട് വരെ നടക്കുന്ന അൽ-ഉല സ്കൈ ഫെസ്റ്റിവൽ അൽ-ഉലയിൽ ഇപ്പോൾ നടന്നു വരികയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്തൂറ ഫെസ്റ്റിവൽ നടന്നിരുന്നു. പിന്നീട് അൽ ഉല കലാമേള, അൽ-ഉല സ്കൈ ഫെസ്റ്റിവൽ, അൽ-ഉല വിശ്രമ-വിനോദ ഉത്സവങ്ങളും അരങ്ങേറിയിരുന്നു. സഊദിയിലെ പ്രധാന ടൂറിസം കേന്ദ്രമായി അൽ ഉലയെ മാറ്റാൻ വൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബലൂൺ ഫെഡറേഷൻ ബലൂൺ പൈലറ്റുർക്കുള്ള പരിശീലന പരിപാടി നേരത്തെ ആരംഭിച്ചിരുന്നു. ബലൂൺ പറത്തുന്നതിന് യൂറോപ്യൻ പ്രൊഫഷണൽ ബലൂൺ പൈലറ്റ് ലൈസൻസ് നേടുന്നതിനായി മൂന്ന് പേരെ നെതർലൻഡിലേക്കയക്കുകയും ചെയ്തിരുന്നു. പ്രത്യേക പരിശീലന പരിപാടിയിലൂടെ 100 ബലൂൺ പൈലറ്റുമാരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന ബലൂൺ കായിക പരിശീലകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉടൻ തന്നെ രജിസ്ട്രേഷൻ ആരംഭിക്കും.

വീഡിയോ കാണാം 👇