ബന്ധുക്കൾ മരിച്ചാൽ ശമ്പളത്തോട് കൂടിയ അവധി, ഓർമ്മപ്പെടുത്തി തൊഴിൽ മന്ത്രാലയം, പ്രസവ, മരണ അവധികൾ ഇങ്ങനെ

0
4254

റിയാദ്: സഊദിയിലെ തൊഴിലാളികളുടെ അടുത്ത ബന്ധുക്കള്‍ മരിച്ചാൽ ശമ്പളത്തോട് കൂടിയ അവധിക്ക് അർഹത ഉണ്ടെന്ന് വ്യക്തമാക്കി സഊദി തൊഴിൽ മന്ത്രാലയം. അടുത്ത കുടുംബാംഗങ്ങള്‍ മരിച്ചാല്‍ അഞ്ചു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കൾ മരിച്ചാലാണ് ഈ അവധി ലഭിക്കുക.

അതേസമയം വനിതാ ജീവനക്കാരുടെ ഭര്‍ത്താവ് മരിച്ചാല്‍ 130 ദിവസം വരെ അവധിക്കു അര്‍ഹതയുണ്ട്. മുസ്‌ലിം സ്ത്രീകളിലെ ഇദ്ദ കാലാവധി കണക്കിലെടുത്താണ് ഇത്. എന്നാല്‍ ജീവനക്കാരിയുടെ മതവിശ്വാസമനുസരിച്ച് ഇതില്‍ മാറ്റം വരും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ പ്രസവിച്ചാല്‍ ഭര്‍ത്താവിന് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടെയുള്ള അവധി,
പ്രസവത്തിന് സ്ത്രീകള്‍ക്ക് 10 ആഴ്ച അവധി എന്നിവക്കും അർഹതയുണ്ട്. പ്രസവ അവധിയിൽ 4 ആഴ്ച പ്രസവത്തിന് മുമ്പും 6 ആഴ്ച ശേഷവുമാണ് നൽകേണ്ടത്. ഇത് ഒരു മാസം കൂടി ശമ്പളം ഇല്ലാതെ കൂട്ടാന്‍ നിയമം അനുവദിക്കുന്നുണ്ട്. 10 ആഴ്ച നിര്‍ബന്ധമായും ശമ്പളം നൽകാൻ തൊഴിൽ സ്ഥാപനം ബാധ്യസ്ഥരാണ്. ഒരു വര്‍ഷം ജോലി ചെയ്ത ജീവനക്കാരിയാണെങ്കില്‍ പകുതി ശമ്പളവും മൂന്ന് വര്‍ഷം കഴിഞ്ഞ വനിതയാണെങ്കിൽ മുഴുവന്‍ ശമ്പളവും നൽകണം.