പൊതുഗതാഗതത്തിൽ മാസ്ക് നിർബന്ധം

0
3177

റിയാദ്: പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് പൊതുഗതാഗത ജനറൽ അതോറിറ്റി ആവർത്തിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ പൊതു ഗതാഗത അതോറിറ്റി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

പൊതു ഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരുമെന്നും തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉറപ്പാക്കണമെന്നും പൊതുഗതാഗത അതോറിറ്റി കൂട്ടിച്ചേർത്തു.

കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ പ്രതിരോധ നടപടികളിൽ പെട്ട തുറസ്സായ സ്ഥലങ്ങളിലെ സാമൂഹിക അകലം പാലിക്കൽ, രാജ്യത്തേക്ക് വരുന്നവരെ പിസിആർ ടെസ്റ്റിൽ നിന്നും ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതുമടക്കം കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച രാത്രി അറിയിച്ചിരുന്നു.

എന്നാൽ, പള്ളികളിൽ പ്രവേശിക്കുമ്പോഴും മൂടിക്കെട്ടിയ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോഴും മാസ്ക് നിർബന്ധമാണ്. തവക്കൽന ഇമ്മ്യൂൺ പരിശോധനയും തുടരും.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക 👇

വാട്സ്ആപ്പ്

സഊദിയിൽ കൊവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കാൻ തീരുമാനം