റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കാൻ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. ആരോഗ്യ അധികാരികൾ സമർപ്പിച്ച കാര്യങ്ങളും പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളും ദൈവത്തിന് നന്ദിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക സ്രോതസ്സ് പറഞ്ഞു.
മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സഊദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക 👇
വാട്സ്ആപ്പ്




