ഹറമുകളിൽ ഇനി പെർമിറ്റ് ഇനി രണ്ട് കാര്യങ്ങൾക്ക് മാത്രം: ഹജ്ജ് ഉംറ മന്ത്രാലയം

0
5360

മക്ക: ശനിയാഴ്ച സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കിയതോടെ മസ്ജിദുൽ ഹറാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കി. പുതിയ തീരുമാന പ്രകാരം മക്കയിലെ മസ്ജിദുൽ ഹറാമിലെയും മദീനയിലെ മസ്ജിദുന്നബവിയിലെയും നിസ്കാരത്തിനുള്ള പെർമിറ്റുകൾ ഇനി ആവശ്യമില്ല.

മദീനയിലെ പ്രവാചക സന്ദർശനത്തിനുള്ള പെർമിറ്റ് സംവിധാനവും ഒഴിവാക്കിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.

ഉംറ നിർവ്വഹിക്കാനും റൗദയിൽ നിസ്കരിക്കാനും മാത്രമാണ് ഇനി പെർമിറ്റ് ആവശ്യമുള്ളത്. ഈ പെർമിറ്റുകൾ തവക്കൽന, ഇഅതമർനാ ആപുകൾ വഴി നേടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയെന്ന് ശനിയാഴ്ച രാത്രി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഇരു വിശുദ്ധ മസ്ജിദുകളിലേക്കുള്ള സന്ദർശകർ, തീർഥാടകർ, ആരാധകർ, എന്നിവർ ഉടനീളം മാസ്‌ക് ധരിക്കാനും തൊഴിലാളികളുമായി സഹകരിച്ച് അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും അവരുടെ ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിന് സഹകരിക്കാനും ഇരു ഹറം കാര്യാലയ വകുപ്പ് നിർദേശിച്ചു.

ഇരു ഹറം വകുപ്പുമായി ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്നും ഇരു ഹറമുകൾ സന്ദർശിക്കുന്നവരോട് വക്താവ് ആഹ്വാനം ചെയ്തു. ഹറമിൽ ഇന്ന് സുബ്ഹി മുതൽ നിസ്കാരങ്ങൾ സാമൂഹിക അകലം പാലിക്കാതെ സ്വഫുകൾ അടുപ്പിച്ച് ആണ് നിസ്കാരം.

ഇന്ന് നടന്ന സുബ്ഹി നിസ്കാരം

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക 👇

വാട്സ്ആപ്പ്