വഖഫ് വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക: ഇരിക്കൂർ മണ്ഡലം കെഎംസിസി

ജിദ്ദ: വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും മുസ്‌ലിംകളെ സുന്നിസവും വഹാബിസവും പറഞ്ഞു രണ്ട് തട്ടിലാക്കുകയാണെന്നും ജിദ്ദ – ഇരിക്കൂർ മണ്ഡലം കെഎംസിസി കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. സംഘ്പരിവാറിന്‍റെ മുസ്‌ലിം വിരുദ്ധ നയങ്ങളെ പ്രായോഗികവല്‍കരിക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്. രാജ്യത്ത് മതത്തിന്‍റെ പേരില്‍ വിവേചനത്തിന് തുടക്കമിട്ട സംഘപരിവാര്‍ ശക്തികളുടെ കേരള പതിപ്പായി സി പി എം മാറിയെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

കേരളത്തിന്‍റെ വികസനത്തിന് മുന്‍തൂക്കം നല്‍കാതെ വിവാദങ്ങളുണ്ടാക്കി വികസന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. അബ്ദുറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. കെ. പി സലിം ഉദ്ഘാടനം ചെയ്തു. ഫിറോസ് ചാലാട് പ്രസംഗിച്ചു.

കഴിഞ്ഞ വർഷങ്ങളിലെ റിപ്പോർട്ട് ബഷീര് നെടുവോട് അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ കമ്മിറ്റിക്കു രൂപം നൽകി.
തിരഞ്ഞെടുപ്പ് ഫിറോസ് ചാലാട് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾ: ചെയർമാൻ : എം മുഹമ്മദ്‌ കുഞ്ഞി പ്രസിഡന്റ്: നജീബ് യു. പി
ജനറൽ സെക്രട്ടറി
ബഷീര്‍ നെടുവോട്
ട്രഷറർ: ഷറഫുദ്ദീന്‍.വി
ഓർഗ സെക്രട്ടറി
സഹീര്‍ ശാദുലി
വൈസ് പ്രസിഡന്റുമാർ:
അസീസ് നടുവിൽ
മുജീബ് ഇരിക്കൂർ
നിസാർ എം. കെ
ജോ.സെക്രട്ടറിമാർ: അഷ്‌റഫ് നെടുവോട്
മഹ്ബൂബ് ടി.പി
ഷമീം എം.കെ

എ. പി അബ്ദുൽ റസാഖ് സ്വാഗതവും മുജീബ് ഇരിക്കൂർ നന്ദിയും പറഞ്ഞു