ജിദ്ദയിൽ മലയാളി മരണപ്പെട്ടു

0
3657

ജിദ്ദ: ഹൃദയാഘാതം മൂലം മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ മരിച്ചു. ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. ത്വാഇഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു.

ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർ നടപടികൾക്കായി ത്വാഇഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.