സഊദിയിൽ 5 പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി

0
2292

റിയാദ്: സഊദിയിൽ 5 പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി ഊർജ്ജ മന്ത്രി വെളിപ്പെടുത്തി സഊദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ ആണ് മധ്യമേഖലയിലും എംപ്റ്റി ക്വാർട്ടറിലും വടക്കൻ അതിർത്തി മേഖലയിലും കിഴക്കൻ മേഖലയിലും നിരവധി പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയത്. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ആണ് സഊദി ഊർജ്ജ, സാമ്പത്തിക മേഖലയെ കൂടുതൽ സാമ്പുഷ്ടമാക്കുന്ന പുതിയ കണ്ടെത്തലുകൾ അറിയിച്ചത്.

റിയാദിൽ നിന്ന് 180 കിലോമീറ്റർ തെക്കുകിഴക്കായി മധ്യമേഖലയിലാണ് ഒരു വാതക പാടം കണ്ടെത്തിയത്. ഷദൂൻ പ്രകൃതി വാതക പാടം എന്ന പേരിലുള്ള ഇവിടം ഷദൂൻ 1 കിണറ്റിൽ നിന്ന് പ്രതിദിനം 27 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി എന്ന തോതിൽ 3,300 വാതകമാണ് കണ്ടെത്തിയത്.


ശൈബ ഫീൽഡിന് 70 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള എംപ്റ്റി ക്വാർട്ടറിലാണ് മറ്റൊരു കണ്ടെത്തൽ.”ഷഹാബ്” പ്രകൃതി വാതക ഫീൽഡിലെ ഷെഹാബ്-1 കിണറ്റിൽ നിന്ന് പ്രതിദിനം 31 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി എന്ന തോതിൽ വാതകമാണ് കണ്ടെത്തിയത്.

അൽ ശുർഫ-2 കിണറ്റിൽ നിന്ന് 16.9 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി എന്ന തോതിൽ വാതകം ലഭ്യമാകും. ഷൈബ ഫീൽഡിന് 120 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള എംപ്റ്റി ക്വാർട്ടർ ഏരിയയിലാണ് അൽ ശുർഫ വാതാകപ്പാടം. 50 ബാരൽ പ്രകൃതി എണ്ണയും ഇവിടെ നിന്ന് ലഭിക്കും. അറാർ നഗരത്തിൽ നിന്ന് 71 കിലോമീറ്റർ തെക്കുകിഴക്കായി വടക്കൻ അതിർത്തി പ്രദേശത്ത്, ഉമ്മുഖാനാസർ-1 കിണറ്റിൽ നിന്ന് രണ്ട് ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി നിരക്കിൽ വാതകം ഖനാസർ ഫീൽഡിൽ കണ്ടെത്തി. 295 ബാരൽ എണ്ണയും ഇവിടെ നിന്ന് ലഭിക്കും.

ദഹ്‌റാനിൽ നിന്ന് 211 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, ഖവാർ ഫീൽഡിന് തെക്ക്, കിഴക്കൻ മേഖലയിൽ, സംന -2 കിണറ്റിൽ നിന്ന് 5.8 മില്യൺ ക്യുബിക് അടി എന്ന തോതിൽ വാതകം ലഭ്യമാകും. കിഴക്കൻ മേഖലയിൽ പാരമ്പര്യേതര പ്രകൃതിവാതകത്തിന്റെ “സംന” മേഖലയിൽ നിന്ന് . പ്രതിദിനം 24 ബാരൽ എണ്ണയും ലഭിക്കും. സംന -104001 കിണറ്റിൽ നിന്ന് പ്രതിദിനം 11.6 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി എന്ന തോതിൽ വാതകവും 169 ബാരൽ എണ്ണയും സംന -6 കിണറ്റിൽ നിന്ന് പ്രതിദിനം 9.25 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി എന്ന നിരക്കിൽ വാതകവും ലഭ്യമാകുമെന്ന് ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.