റിയാദ്: ജിസാനിലെ ഗ്രാമത്തിൽ ഹൂതി ഡ്രോൺ വിമാനം തകർന്നുവീണതായി അറബ് സഖ്യ സേന അറിയിച്ചു. ജിസാനിലെ ജിദ്യാൻ ഗ്രാമത്തിലാണ് യമനിലെ ഹൂതികൾ അയച്ച ആയുധ ഡ്രോൺ തകർന്നത്. ഇവ ആയുധം ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്ന് സഖ്യ സേന വക്താവ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ പരിക്കുകളോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഡ്രോൺ പറന്നുയർന്നതെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ശത്രുതാപരമായ ശ്രമം ബോധപൂർവവും വ്യവസ്ഥാപിതവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞയാഴ്ച അതിർത്തികളിലെ സഊദി വിമാന താവളങ്ങളിൽ ഹൂതി ഡ്രോൺ വീണ് 3 യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.




