ഖത്തറിലേക്ക് ഇനി പറക്കാം ഹോട്ടല്‍ ക്വാറന്റൈനും പി.സി. ആര്‍. പരിശോധനയും ഇല്ലാതെ, പ്രവേശന നടപടികൾ പരിഷ്കരിച്ചു

0
2346

ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍

ദോഹ: ട്രാവൽ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തി ഖത്തർ. ഫെബ്രുവരി 28 മുതൽ നിലവിൽ വരുന്ന മാറ്റങ്ങളിൽ വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ പൂർണ്ണമായും എടുത്തുകളഞ്ഞു. കൂടാതെ യാത്രക്ക് മുൻപുള്ള പിസിആർ പരിശോധനയും ഒഴിവാക്കി. ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെയുള്ള തരം തിരിവും നിർത്തലാക്കി. പകരം സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർസ്, റെഡ് ഹെൽത്ത് മെഷർസ് എന്നിങ്ങനെ രണ്ട് തരംതിരിവുകൾ മാത്രമേ ഉണ്ടാകൂ എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ളത്. ബാക്കി രാജ്യങ്ങളൊക്കെ സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലായിരിക്കും. 9 മാസമാണ് വാക്‌സിനേഷന്റെ സാധുത പരിഗണിക്കുന്നത്. 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തെങ്കിലേ വാക്‌സിനെടുത്തവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകുള്ളൂ. കൊവിഡ് വന്ന് ഭേദമായവര്‍ക്കും ഇതേ വ്യവസ്ഥകളാണ് ബാധകമാവുക.

റെഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ, വാക്സിനേഷൻ എടുക്കാത്തവരോ പ്രതിരോധശേഷി ഇല്ലാത്തവരോ ആയ താമസക്കാർക്ക് 5 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ 5 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കും.