ജിദ്ദ: തെക്കൻ സഊദി അറേബ്യയിലെ ജസാനിലെ അൽ-മഅബൂജ് ഗ്രാമത്തിൽ ഹൂതികളുടെ ഡ്രോൺ വിമാനം തകർന്നതായി യെമനിലെ സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. സഊദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് യമനിലെ സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡ്രോൺ പറന്നുയർന്നതെന്ന് സഖ്യ സേനയെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തീവ്രവാദി ഹൂതി മിലിഷ്യയുടെ ഭീഷണിക്ക് മറുപടിയായും ആക്രമണത്തെ ശക്തമായി തടയാൻ സൈനിക നടപടികൾ തുടരുമെന്ന് സഖ്യ സേന ആവർത്തിച്ചു.
ജസാനെതിരെ ഇറാൻ പിന്തുണയുള്ള ഭീകരൻ ഹൂതി മിലിഷ്യ, ബോധപൂർവവും ആസൂത്രിതമായും സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളും ലക്ഷ്യമിട്ട് സ്‌ഫോടകവസ്തു നിറച്ച ഡ്രോൺ വിക്ഷേപിച്ചതിനെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.
സഊദി അറേബ്യയുടെ സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവ നിലനിർത്തുന്നതിന് സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളിലും ബഹ്‌റൈൻ പിന്തുണയ്ക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.




