റിയാദ്: സഊദി സ്ഥാപക ദിനാഘോഷ ദിനം അടുത്തതോടെ ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ സ്വദേശികൾ. റിയാദിലെ പരമ്പരാഗത വസ്ത്ര വിപണികൾ അഭൂതപൂർവമായ തിരക്കിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിയാദിലെ “തയ്ബെ” മാർക്കറ്റുകളിൽ ജനപ്രിയ വസ്ത്രങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള തിരക്ക് മീഡിയകൾ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഏറ്റവും കൂടുതൽ വിപണിയിൽ വിറ്റഴിക്കപ്പെടുന്നത് പരമ്പരാഗത വസ്ത്രങ്ങളിലെ രണ്ട് പ്രധാന വസ്തുക്കളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബുർഖയ്ക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതെന്നും, അമിതമായ ഡിമാൻഡ് കാരണം ചില തരം ബുർഖകൾ തീർന്നുപോയെന്നും, സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ പരമ്പരാഗത സഊദി വസ്ത്രങ്ങൾ വാങ്ങുന്നതിൽ കൂടുതലായി ആവശ്യപ്പെട്ട് വരുന്നതെന്ന് വിൽപനക്കാരിയായ ഉമ്മുമുഹമ്മദ് പറഞ്ഞു.

അതേസമയം, പുരുഷന്മാർക്കുള്ള പഴയ നാടൻ വസ്ത്രങ്ങളും വിറ്റഴിയുന്നുണ്ട്. തുണിക്കടകളിൽ മുതിർന്നവരായാലും കുട്ടികളായാലും പരമ്പരാഗത വസ്ത്രങ്ങളുടെ ഭാഗമായ തലയിലെ വട്ട്, തോപ്പ് എന്നിവക്കും ആവശ്യക്കാരേറെയാണെന്ന് പുരുഷന്മാരുടെ വസ്ത്ര വിഭാഗത്തിലെ വിൽപ്പനക്കാരനായ അബു മൻസൂർ പറഞ്ഞു.

സ്ഥാപക ദിനത്തിന്റെ വിലയേറിയ വാർഷികത്തിൽ അവയിൽ പ്രത്യക്ഷപ്പെടാൻ പരമ്പരാഗത വസ്ത്രങ്ങൾ സ്വന്തമാക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് പൗരനായ ശാക്കിർ അൽ-മാലികി പറഞ്ഞു. ഞങ്ങൾക്ക് ഈ പ്രിയപ്പെട്ട രാജ്യം സ്ഥാപിച്ചവരെ ഞങ്ങൾ മറന്നിട്ടില്ല എന്നതിന്റെ ഒരു തരം പ്രകടനമാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





