അബ്ദുള്ള അൽ മുഹന്ന അന്തരിച്ചു

0
2054

റിയാദ്: റിയാദിലെ ജനറൽ കോടതി മുൻ മേധാവി ഷെയ്ഖ് സുലൈമാൻ ബിൻ അബ്ദുല്ല അൽ മുഹന്ന അന്തരിച്ചു. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അൽജവ്ഹറ മസ്ജിദിൽ വെച്ച് നടത്തുമെന്നും റിയാദിന് വടക്കുള്ള ഖബർ സ്ഥാനിൽ ഖബർ അടക്കുമെന്നും കരുണയ്ക്കും പാപമോചനത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും പരേതന്റെ മകൻ അറിയിച്ചു.

അൽ മുഹന്നയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ രംഗത്തെത്തി. സോഷ്യൽ മീഡിയകളിലും അദ്ദേഹത്തിന്റെ ഫോളോവേർസ് അനുശോചനം രേഖപ്പെടുത്തി.