തൊഴിലാളികളുമായി മലവെള്ളപ്പാച്ചിൽ മുറിച്ചു കടന്നു, കഷ്ടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ബസ് ഡ്രൈവർക്ക് കനത്ത പിഴ

0
3161

റിയാദ്: ശക്തമായ മലവെള്ളപ്പാച്ചിൽ മുറിച്ചു കടന്ന ബസ് കഷ്ടിച്ച് രക്ഷപ്പെട്ടു. തബൂക്കിലാണ് തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് ശക്തമായ കുത്തൊഴുക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ നിയമം ലംഘിച്ച് മലവെള്ളപ്പാച്ചിൽ മുറിച്ചു കടന്ന ഡ്രൈവർക്കെതിരെ ട്രാഫിക് വിഭാഗം കനത്ത പിഴ ചുമത്തി.

കുത്തൊഴുക്ക് മുറിച്ചു കടക്കാൻ നടത്തിയ ശ്രമത്തിനിടെ ബസ് നടുക്ക് പെടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാനുള്ള വഴികൾ നോക്കുന്നത് വീഡിയോയിൽ കാണാനാകും. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നിയമലംഘനം നടത്തിയതിന്റെ പേരിൽ കനത്ത പിഴ ഈടാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഓടിക്കൊണ്ടിരിക്കെ താഴ്‌വരകളും പാറകളും മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുന്ന സംവിധാനം അനുസരിച്ച്, വാഹനത്തിന്റെ ഡ്രൈവർക്ക് 10,000 റിയാൽ പിഴ ഈടാക്കിയതായി ഉറവിടങ്ങൾ വ്യക്തമാക്കി. മുന്നറിയിപ്പ് നൽകപ്പെടുന്ന സാഹചര്യങ്ങളിൽ കുത്തൊഴുക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വിവിധ വകുപ്പുകൾ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.

വീഡിയോ 👇