ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും മൂടൽമഞ്ഞും: സഊദി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്

0
2315

റിയാദ്: രാജ്യത്തെ വിവിധ നഗരങ്ങൾക്കും ഗവർണറേറ്റുകൾക്കുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (ഞായർ) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള പ്രതിദിന റിപ്പോർട്ട് പുറത്തിറക്കി. ജസാൻ, മദീന, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ ചാറ്റൽ മഴയും ഇടിമിന്നലും തുടരുമെന്ന് റിപ്പോർട്ട് പറയുന്നു.

മഴയ്ക്ക് മുന്നോടിയായി ഉപരിതല കാറ്റ് സജീവമാകുമെന്നും ദൂരക്കാഴ്ച കുറയുകയും ചെയ്യും. ഹായിൽ, ബുറൈദ മേഖലകളിൽ പൊടിക്കാറ്റ് തുടരും.

ജസാൻ, അസീർ, അൽ ബഹ, മക്ക, തായിഫ്, മദീന, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ് എന്നിവിടങ്ങളിൽ രാത്രിയിലും പുലർച്ചയിലും മൂടൽമഞ്ഞ് രൂപപ്പെടും.

ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്ക് പടിഞ്ഞാറ് നിന്ന് വടക്കോട്ട് മണിക്കൂറിൽ 25-50 കിലോമീറ്റർ വേഗതയിൽ വടക്ക്, മധ്യ ഭാഗങ്ങളിലും തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 25 50 കിലോമീറ്റർ വേഗതയിലും അടിച്ചു വീശും. ഇതിന്റെ ഫലമായി ഒന്നര മുതൽ രണ്ടര മീറ്റർ വരെ തിരമാലകൾ ഉയരും.

അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിന്റെ ചലനം കിഴക്ക് നിന്ന് തെക്ക് കിഴക്ക് ദിശയിൽ ആയിരിക്കുമെന്നും ക്രമേണ തെക്ക് ദിശയിലേക്ക് 20-45 കിലോമീറ്റർ വേഗതയിൽ മാറുമെന്നും തിരമാലകൾ ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.