അൽബാഹ: റോഡ് മുറിച്ചുകടക്കുന്നതിനിടെ സഊദി വനിതയുടെ മേൽ കാർ പാഞ്ഞു കയറി. കഴിഞ്ഞ ചൊവ്വാഴ്ച്ച അൽബാഹയിലാണ് സംഭവം. അൽ ബഹ മേഖലയിലെ തുലൂഹ് റഗദാനിലെ പ്രധാന തെരുവില റോഡ് മുറിച്ചു കടക്കുകയായിരുന്നു വനിതയെയാണ് കാർ ഇടിച്ചിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
റോഡിനു മറുവശത്തേക്ക് കടക്കുന്നതിനായി വാഹനങ്ങൾ ഒഴിയുന്നതിന് സ്ത്രീ ഏറെ കാത്തു നിൽക്കുകന്നതായി വീഡിയോയിൽ കാണാനാകും. വാഹനങ്ങൾ ഇല്ലെന്ന് മനസിലാക്കിയ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ കാർ ഉടമ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
അപകടത്തെത്തുടർന്ന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അൽ-ബഹ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ശനിയാഴ്ച്ച അറിയിച്ചു.
സിസിടിവി ദൃശ്യം




