പുരുഷന്മാരുടെ ലൈംഗികശേഷി ഉയർത്താൻ ഈന്തപ്പഴം; സോഷ്യൽ മീഡിയ പ്രചാരണത്തിൽ ഇന്റർനാഷണൽ ഡേറ്റ്സ് സെന്റർ വിശദീകരണം

0
1578

റിയാദ്: പുരുഷന്മാരുടെ ലൈംഗികശേഷി വർധിപ്പിക്കുന്നതിൽ ഈന്തപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ വിശദീകരിച്ച് ഇന്റർനാഷണൽ ഡേറ്റ് കൗൺസിൽ ഡോ: അബ്ദുറഹ്മാൻ അൽ-ഹബീബ്. “റൊട്ടാന ഖലീജിയ” ചാനലിലെ “യാഹലാ” പ്രോഗ്രാം കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ലൈംഗിക ശേഷിയെ പ്രോത്സാഹിപ്പിക്കുന്ന, ഈന്തപ്പഴത്തെ കുറിച്ച് പ്രചരിക്കുന്ന മിക്ക കാര്യങ്ങളും തെറ്റാണ്, അവയിൽ ചിലത് ശരിയായിരിക്കാം, പക്ഷേ, അതേകുറിച്ച് അവഗാഹം ഇല്ലാത്തവരിൽ നിന്നുള്ള പ്രചാരണങ്ങൾ കെട്ടുകഥകളിലാണ് അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയിൽ വൈദഗ്ധ്യമില്ലാത്ത ആളുകളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കരുത്. ഇതിനെതിരെ ജാഗ്രത പാലിക്കണം. പ്രത്യേക സ്ഥാപനങ്ങൾ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ഏവരോടും അഭ്യർത്ഥിച്ചു.