വ്യാജ വൈദ്യപരിശോധന: എട്ട് പ്രവാസികൾക്ക് 10 വർഷം വീതം തടവ്

0
2404

കുവൈത് സിറ്റി: പണത്തിന് പകരമായി രക്തപരിശോധനാ ഫലം വ്യാജമായി ചമച്ചുവെന്ന കുറ്റം ചുമത്തി എട്ട് പ്രവാസികൾ അടങ്ങുന്ന സംഘത്തിന് കുവൈറ്റ് കോടതി 10 വർഷം വീതം തടവുശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെയുള്ള വിധി ശരിവച്ച് അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പകർച്ച വ്യാധികൾ ബാധിച്ച മെഡിക്കൽ യോഗ്യതയില്ലാത്ത പ്രവാസികൾക്ക് രാജ്യത്ത് താമസാനുമതി ലഭിക്കുന്നതിന് പണത്തിന് പകരമായി നടത്തിയ രക്തപരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിച്ചതിനാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. പ്രതികൾ ഇന്ത്യക്കാരും ഈജിപ്ഷ്യൻ പൗരന്മാരുമാണെന്ന് റായ് പത്രം റിപ്പോർട്ട് ചെയ്യുന്നു.