ടെന്റിനുള്ളിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ

0
5879

ദുബായ്: കൂടാരത്തിനുള്ളിൽ വെച്ച് കുട്ടിയെ പരസ്യമായി ബലാത്സംഗം ചെയ്യുകയും സംഭവം ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ സഊദി പൗരനെയും മൂന്ന് മൂന്ന് വിദേശികളെയും അറസ്റ്റ് ചെയ്തു. കിഴക്കൻ സഊദിയിലെ ഹഫർഅൽബാത്വിനിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

ആളുകളിൽ പരിഭ്രാന്തിയും ഭയവും ഉളവാക്കിയ കുറ്റകൃത്യം രേഖപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ഹഫ്ർ അൽബാത്വിൻ പോലീസ് വക്താവിനെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങൾ പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടി ആരാണെന്ന് ഇതുവരെ അറിവായിട്ടില്ല, സഊദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ കാട്ടുതീ പോലെ പ്രചരിക്കുന്നുണ്ട്. സംഭവം സഊദികൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമായി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാല് പ്രതികൾക്കെതിരെ പരമാവധി ശിക്ഷ നൽകണമെന്നും വ്യാപകമായി ആവശ്യപ്പെട്ടു.

സഊദി അറേബ്യയിൽ ബലാത്സംഗത്തിനുള്ള ശിക്ഷ ചാട്ടവാറടി മുതൽ വധശിക്ഷ വടരെ ലഭിച്ചേക്കാവുന്ന കുറ്റമാണ്. കൂടാതെ 5 വർഷം തടവും 80,000 ഡോളർ വരെ പിഴയും ലഭിച്ചേക്കും. 2020-ൽ, നിരവധി ആൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് വിവാഹിതനായ വ്യക്തിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.