നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

0
5215

ജിദ്ദ: ജിദ്ദയിൽ നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്ഷ്യൻ പൗരനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ മറ്റൊരു ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷയാണ് ഇന്ന് ജിദ്ദ ഗവർണർണറേറ്റിൽ നടപ്പാക്കിയത്.

സയീദ് ഇബ്രാഹിം മുസ്തഫ അലിയെന്ന ഈജിപ്ഷ്യൻ പൗരനെയാണ് ഹസൻ ഷഹത് അബ്ദുൽ ഹഖ് അഹമ്മദ് എന്ന മറ്റൊരു ഈജിപ്ഷ്യൻ പൗരൻ കൊലപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുറ്റവാളിയെ പിടികൂടാൻ കഴിഞ്ഞെന്നും അന്വേഷണത്തിൽ കുറ്റം ചുമത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

കുറ്റവാളിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്‌തു, അയാൾക്കെതിരെ ചുമത്തിയ കേസുകൾ തെളിയിക്കാൻ സാധിച്ചതോടെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ പിന്തുണച്ചതോടെ നിയമപരമായി തീരുമാനിച്ചത് നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് ഇന്ന് മക്ക മേഖലയിലെ ജിദ്ദ ഗവർണറേറ്റിൽ പ്രതികാരമായി വധശിക്ഷ നടപ്പാക്കിയത്.