മുസ്ന മുഹമ്മദ് അൽ റാജ്ഹി അന്തരിച്ചു

0
3824

റിയാദ്: സഊദിയിലെ വ്യവസായി പ്രമുഖൻ ഷെയ്ഖ് സുലൈമാൻ അൽ റാജ്ഹിയുടെ ഭാര്യ മുസ്ന മുഹമ്മദ് അൽ റാജ്ഹി അന്തരിച്ചു. സാലിഹ്, മുഹമ്മദ്, ഫഹദ്, അബ്ദുറഹ്മാൻ എന്നിവരാണ് മക്കൾ. സുലൈമാൻ അൽ റാജ്ഹി തന്നെയാണ് ട്വിറ്ററിൽ തന്റെ പ്രിയതമയുടെ വിയോഗം അറിയിച്ചത്.

എന്റെ ഭാര്യ മുസ്ന മുഹമ്മദ് അൽ റാജ്ഹി (സാലിഹ്, മുഹമ്മദ്, ഫഹദ്, അബ്ദുൾ റഹ്മാൻ എന്നിവരുടെ മാതാവ്) ദൈവത്തിന്റെ കരുണയിലേക്ക് നീങ്ങി, അവളെ അനുഗ്രഹിക്കണമെന്നും സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ശൈഖ് അൽ റാജ്ഹിയുടെ സുഹൃത്തുക്കളും പൗരപ്രമുഖരും അനുശോചനം രേഖപ്പെടുത്തുകയും പരേതയുടെ കരുണയ്ക്കും കുടുംബത്തിന്റെ ക്ഷമയ്ക്കും വേണ്ടി പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു.