വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ക്വാറന്‍റീനും ആവശ്യമില്ല, വാക്സിൻ സർട്ടിഫിക്കറ്റ് മതി; മാർഗനിർദേശം പുതുക്കി കേന്ദ്രം

സഊദിയിൽ നിന്നുള്ളവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റ് മതി

0
7293

ന്യൂഡൽഹി: കൊവിഡിന് ശേഷം ഇന്ത്യയിലേക്കുള്ള രാജ്യാന്തര യാത്രക്കാർക്കുള്ള ഏറ്റവും വലിയ ആശ്വാസമായി, അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് പുതിയ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, പൂർണ്ണമായും വാക്സിൻ എടുത്തവർക്ക് RT-PCR ന്റെ നിർബന്ധിത 72 മണിക്കൂർ റിപ്പോർട്ട് ഇനി ആവശ്യമില്ല. വാക്സിനേഷൻ പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ, ചില രാജ്യങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കൂ.

കൊവിഡ് 19 വകഭേദമായ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളെ അപകടസാധ്യതയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഓമിക്രോൺ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഈ പട്ടിക പിൻവലിച്ചു. പുതിയ മാർഗ നിർദേശം അനുസരിച്ച് വിദേശത്തു നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കി. ഇനി ഏഴ് ദിവസത്തെ സ്വയം നിരീക്ഷണ കാലയളവ് മതിയെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.

യാത്രക്കാർക്ക് അവരുടെ മുഴുവൻ വാക്സിനേഷൻ സർട്ടിഫിക്കറ്റും കാണിച്ചാൽ മതി. എയർ സുവിധ പോർട്ടലിലെ സെൽഫ് ഡിക്ലറേഷൻ ഫോമിൽ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടോ കൊവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്‌താൽ മതി. പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മനുഷ്ക് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫ്ലൈറ്റിലെ മൊത്തം യാത്രക്കാരിൽ 2 ശതമാനം പേർ വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ റാൻഡം പോസ്റ്റ് അറൈവൽ ടെസ്റ്റിംഗിന് വിധേയരാകണം.

82 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പി സി ആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ഇളവ് ലഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക നീക്കം ചെയ്യുകയും പ്രാഥമിക വാക്‌സിനേഷൻ ഷെഡ്യൂൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്ന രാജ്യങ്ങളുടെ മറ്റൊരു ലിസ്റ്റ് നൽകുകയും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. സഊദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, മാലിദ്വീപ്, ന്യൂസിലാൻഡ്, നെതർലാൻഡ്‌സ്, സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎസ്എ എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു. അതേസമയം, യു എ ഇയും കുവൈതും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup