തബൂക്: തബൂക്കിൽ വാഹനങ്ങൾ കൂട്ടമായി ഇടിച്ചു. ഇന്ന് രാവിലെ തബൂക്ക് മേഖലയിലെ സർവ്വകലാശാല റോഡിലാണ് വാഹനങ്ങൾ നിരനിരയായി ഇടിച്ചത്. 20 ഓളം കാറുകൾ വാഹനാപകടത്തിൽ പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങളിൽ ഉള്ളവർക്ക് പരിക്കുകൾ ഉണ്ടെങ്കിലും ഇവ നിസാരമാണ്.
യൂണിവേഴ്‌സിറ്റി ബ്രിഡ്ജ് – ദുബ റോഡിലാണ് ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ അശ്രദ്ധയാണ് ഇത്രയധികം കാറുകളുടെ കൂട്ടിയിടിയിലേക്ക് നയിച്ചത്.
മേഖല ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ അലി മുഹ്‌ദൽ അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. നിരവധി ആംബുലൻസ് ടീമുകളും മറ്റു വകുപ്പുകളും സ്ഥലത്തെത്തിയിരുന്നു.
വീഡിയോ കാണാം 👇




